ന്യൂഡല്‍ഹി: രാജസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് പാക്ക് ജവാനെ ബിഎസ്എഫ് പിടികൂടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക...
ന്യൂഡല്‍ഹി: രാജസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് പാക്ക് ജവാനെ ബിഎസ്എഫ് പിടികൂടിയെന്ന് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് ഉണ്ടായത്.
പാക്ക് ജവാനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബിലെ ഫിറോസ്പൂര്‍ അതിര്‍ത്തിയില്‍ നിന്ന് ബിഎസ്എഫ് ജവാനെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയിരുന്നു. പൂര്‍ണം ഷാ എന്ന ജവാനെയാണ്, അതിര്‍ത്തി കടന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിട്ടുകിട്ടാനുള്ള ചര്‍ച്ചകര്‍ നടക്കുന്നതിനിടെയാണ് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയിരിക്കുന്നത്.
Key Words: BSF, Pakistani Jawan
COMMENTS