മുംബൈ: ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി . മുംബൈ വിമാനത്താവളത്തിലേയ്ക്ക് അജ്ഞാത ഫോൺ കോൾ ലഭിക്കുകയായിരുന്നു. ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ...
മുംബൈ: ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി . മുംബൈ വിമാനത്താവളത്തിലേയ്ക്ക് അജ്ഞാത ഫോൺ കോൾ ലഭിക്കുകയായിരുന്നു.
ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഫോൺ കോളിലൂടെയുള്ള ഭീഷണിയെന്ന് പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് മുംബൈ വിമാനത്താവളത്തിലേയ്ക്ക് അജ്ഞാതന്റെ ഫോൺ കോൾ എത്തിയത്.
ചണ്ഡീഗഡ് – മുംബൈ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ അധികൃതര്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനം ഐസൊലേഷൻ ബേയിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചെന്നും പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായും ഇൻഡിഗോ അറിയിച്ചു.
Key Words: Bomb Threat, Operation Sindoor, Indigo
COMMENTS