Alex Paul movie `Awake'
കൊച്ചി: സംഗീതസംവിധായകന് അലക്സ് പോള്‍ സിനിമാ സംവിധായകനാകുന്നു. വിവിധ ഭാഷകളിലായി അവതരിപ്പിക്കാനൊരുങ്ങുന്ന ചിത്രത്തിന് `എവേക്ക്' എന്നാണ് പേരിട്ടിരിക്കുന്നത്.
പാന്‍ ഇന്ത്യന്‍ മൂവീസിന്റെ ബാനറില്‍ അഡ്വ. ബിനു, ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ ആദ്യം തെങ്കാശി, കുറ്റാലം എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
എമ്പുരാനില്‍ പൃഥ്വിരാജിന്റെ ചെറുപ്പം അവതരിപ്പിച്ച കാര്ത്തികേയദേവാണ് ചിത്രത്തിലെ നായകന്. പേപ്പട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിന്സിറ്റയാണ് നായിക. സിദ്ദിഖ്, ലാല്‍, ജോണി ആന്റണി, ജോയ് മാത്യു, ലെന, അരിസ്റ്റോ സുരേഷ്, തെരാസാ എമ്മാ ബ്രിജിത്ത്, ഹരി പത്തനാപുരം എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Keywords: Alex Paul, Director, Movie, Awake
COMMENTS