Actor Vishnu Prasad passed away
കൊച്ചി: നടന് വിഷ്ണു പ്രസാദ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു വിഷ്ണു പ്രസാദ്. കരള്‍ നല്കാന് മകള്‍ തയ്യാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
നിരവധി സിനിമകളിലും സീരിയലുകളിലും വില്ലനായും മറ്റും തിളങ്ങിയിരുന്ന നടനാണ് വിഷ്ണു പ്രസാദ്. വിനയന് സംവിധാനം ചെയ്ത തമിഴ് ചിത്രം കാശിയിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്.
തുടര്‍ന്ന് കൈയെത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്സണ്, ലോകനാഥന് ഐഎഎസ്, മാറാത്ത നാട്, പതാക തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അടുത്തിടെയായി സീരിയലുകളിലാണ് അഭിനയിച്ചിരുന്നത്.
Keywords: Vishnu Prasad,
COMMENTS