Actor Vishnu Govindan marries Anjali Geetha
ചേര്‍ത്തല: നടന് വിഷ്ണു ഗോവിന്ദന് വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. കഴിഞ്ഞ ദിവസം ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
നടന് വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.
2017 ല്‍ ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദന് അഭിനയ രംഗത്തെത്തുന്നത്. അതേ വര്‍ഷം തന്നെ ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുടെ സഹസംവിധായകനുമായി.
തുടര്‍ന്ന് വിമാനം, വില്ലന്‍, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, പത്തൊന്‍പതാം നൂറ്റാണ്ട്, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡി, അറ്റന്ഷന് പ്ലീസ് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി.
Keywords: Vishnu Govindan, Anjali Geetha, Marriage, Social media
COMMENTS