Nivin Pauli respond about the controversy against him
കൊട്ടാരക്കര: തനിക്കെതിരെ വിവാദങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പരോക്ഷ പ്രതികരണവുമായി നടന് നിവിന്‍ പോളി. സ്വന്തം കാര്യം മാത്രം നോക്കുന്നവരോടും ഭീഷണിയുടെ സ്വരം മുഴക്കുന്നവരോടും നല്ല ഹൃദയത്തിനുടമയാകുകയെന്നു മാത്രമേ തനിക്കു പറയാനുള്ളൂയെന്ന് നടന് വ്യക്തമാക്കി.
കൊട്ടാരക്കരയില്‍ ഒരു ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു നിവിന്റെ പ്രതികരണം. വരുന്നവഴിക്ക് `നല്ല ഹൃദയമുണ്ടാകട്ടെ' എന്നെഴുതിയ ഒരു ഫ്ളക്സ് ബോര്‍ഡ് കണ്ടുവെന്നും അത് തന്നെയാണ് തനിക്ക് എല്ലാവരോടും പറയാനുള്ളതെന്നും നടന് പറഞ്ഞു.
ഇത്തരത്തില്‍ നല്ല ഹൃദയമുള്ളവരെയും അല്ലാത്തവരെയും കണ്ടുമുട്ടാറുണ്ടെന്നും അവരോടെല്ലാം തനിക്ക് നല്ല ഹൃദയത്തിന് ഉടമയാകൂയെന്നു മാത്രമേ പറയാനുള്ളൂവെന്നും അങ്ങനെയെങ്കില്‍ പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ടുപോകുവാന്‍ എല്ലാവര്ക്കും സാധിക്കുമെന്നും നടന് വ്യക്തമാക്കി.
നടി മഞ്ജു വാര്യരും ചടങ്ങില്‍ സന്നിഹിതയായിരുന്നു.
അടുത്തിടെ മലയാളത്തിലെ ഒരു പ്രമുഖ നടന് വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്നും ഇനിയും തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇത് നിവിന്‍ പോളിക്കെതിരായ പരാമര്‍ശമാണെന്ന തരത്തില്‍ വിവാദമുയര്‍ന്നിരുന്നു.
Keywords: Nivin Pauli, Controversy, Respond, Listin Stephen
COMMENTS