കൊച്ചി: സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ച് ലഹരി ഉപയോഗിച്ച ശേഷം നടൻ ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറി എന്നു കാട്ടി ഫിലിം ചേംബറി...
കൊച്ചി: സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ച് ലഹരി ഉപയോഗിച്ച ശേഷം നടൻ ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറി എന്നു കാട്ടി ഫിലിം ചേംബറിന്നൽകിയ പരാതി പിൻവലിക്കാൻ തയ്യാറാണെന്ന് നടി വിൻസി അലോഷ്യസ്.
പരാതിപ്പെട്ടത് പ്രശ്നപരിഹാരത്തിനാണ്. നടന്റെയോ സിനിമയുടെ പേര് പുറത്തുവിടരുതെന്ന് ഫിലിം ചേംബർ ഭാരവാഹികളോട് നൂറുവട്ടം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഫിലിം ചേംബർ സെക്രട്ടറി സജി നന്ത്യാട്ട് നടന്റെയും സിനിമയുടെ പേര് പുറത്തുപറഞ്ഞു. ഇങ്ങനെ പറയുന്നതിനു മുമ്പ് തന്നെ അറിയിക്കുക പോലും ചെയ്തില്ല.
ഇതു മര്യാദ കേടാണ്. ആ സംഘടനയിലുള്ള വിശ്വാസം പോയി. കൊടുത്ത പരാതി പിൻവലിക്കാൻ തയ്യാറാണ്.
സമാനമായ പരാതി അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കൊടുത്തിരുന്നു. അവർ ആരുടെയും പേര് പുറത്തുവിട്ടില്ല. അവരിൽ വിശ്വാസവുമുണ്ട്, വിൻസി പറഞ്ഞു.
Keywords : Vincy Aloysius, Shine Tom Chacko, Soothravakuam, Movie
COMMENTS