കൊച്ചി: പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടനെ വനംവകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതി...
കൊച്ചി: പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടനെ വനംവകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതിയാണ് വേടനെ രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്.
യഥാർത്ഥ പുലിപ്പല്ലാണോ എന്ന് അറിയില്ലെന്നും പരിപാടിക്കിടെ ആരാധകൻ സമ്മാനിച്ചതാണെന്നും വേടൻ കോടതിയിൽ പറഞ്ഞു. ചെന്നൈയിൽ സംഗീത പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി നൽകിയതെന്നാണ് വേടൻ്റെ മൊഴി. യഥാർത്ഥ പുലിപ്പല്ലാണോ എന്ന് തെളിയിക്കുന്ന പരിശോധനാ റിപ്പോർട്ട് ഇല്ലെന്ന് വേടൻ്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
മൃഗവേട്ട അടക്കമുള്ള വകുപ്പ് വേടനെതിരെ ചുമത്തിയിട്ടുണ്ട്. പുലിപ്പല്ല് നൽകിയ രഞ്ജിത്തിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടന്നും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
Key Words: Tiger Tooth Case, Rapper Vedan, Forest Department Custody
COMMENTS