തിരുവനന്തപുരം: കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. മൂന്നാം വട്ടവും എല്‍ ഡി എഫ് സര്‍ക്കാര്‍ ഉണ്ടാക്...
തിരുവനന്തപുരം: കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. മൂന്നാം വട്ടവും എല്‍ ഡി എഫ് സര്‍ക്കാര്‍ ഉണ്ടാക്കും. ജനങ്ങള്‍ അതിന് തയ്യാറെടുത്ത് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. എം എ ബേബി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
മതേതര പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ തമിഴ്നാട് രാജ്യത്തിന് ആകെ മാതൃക. മതേതര പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ സ്റ്റാലിന് അഭിനന്ദനം. ഗവര്‍ണര്‍ക്ക് എതിരായ കേസിലെ വിജയം അഭിനന്ദനാര്‍ഹമെന്നും എം എ ബേബി പറഞ്ഞു. സംസ്ഥാന കേന്ദ്ര ബന്ധത്തില്‍ തമിഴ്നാട് നേടിയത് പ്രധാനപ്പെട്ട വിജയം. എ ഐ എ ഡി എം കെ, ബി ജെ പി സഖ്യം അവസരവാദത്തിന്റെ ഭാഗം. വഖ്ഫ് ഭേദഗതിക്ക് എതിരെ നിന്ന് എ ഐ എ ഡി എം കെ ഇപ്പോള്‍ ബി ജെ പിക്ക് കൈ കൊടുക്കുന്നുവെന്നും എം എ ബേബി വിമര്‍ശിച്ചു.
Key Words: LDF Government, MA Baby
COMMENTS