Supreme court stays FIR against K.M Abraham
ന്യൂഡല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരായ സി.ബി.ഐ കേസിന്റെ എഫ്.ഐ.ആര് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ കെ.എം എബ്രഹാമിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറാണ് സ്റ്റേ ചെയ്തത്.
കേരള ഹൈക്കോടതി ഉത്തരവിട്ട സി.ബി.ഐ അന്വേഷണം നിലനില്‍ക്കില്ലെന്നും അതിനാല്‍ എഫ്.ഐ.ആര് സ്റ്റേ ചെയ്യണമെന്നും കെ.എം എബ്രഹാം സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തിവൈരാഗ്യമാണ് ഇതിനു പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു.
അഴിമതി നിരോധന നിയമപ്രകാരം പൊതുസേവകന്റെ പേരില്‍ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നും അതില്ലാതെയുള്ള സി.ബി.ഐ അന്വേഷണം നിയമവിരുദ്ധമാണെന്നും ഹര്‍യില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Supreme court, CBI, FIR, Stay, K.M Abraham
COMMENTS