ആലപ്പുഴ: ഏപ്രില്‍ 26ന് തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി പോകുന്ന ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും . ബാംഗ്ലൂര്‍ ഹംസഫര്‍, മലബാര്‍,...
ആലപ്പുഴ: ഏപ്രില്‍ 26ന് തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി പോകുന്ന ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും . ബാംഗ്ലൂര്‍ ഹംസഫര്‍, മലബാര്‍, മംഗലാപുരം എക്സ്പ്രസ്, അമൃത എന്നീ ട്രെയിനുകള്‍ ആണ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക. ഈ ട്രെയിനുകൾക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
ഏപ്രില്‍ 26ന് മധുരയില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ എക്സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും.
ഏപ്രില്‍ 27ന് രാവിലെ ഗുരുവായൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട മധുര എക്സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക.
Key Words: Train Timing Change
COMMENTS