Sheela Sunny fake drug case
ബംഗളൂരു: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസില്‍ പെടുത്തിയ കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതിയായ നാരായണദാസാണ് അറസ്റ്റിലായത്.
2023 മാര്‍ച്ച് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷീല സണ്ണിയുടെ സ്കൂട്ടറില്‍ വച്ചിരുന്ന ബാഗില്‍ നിന്നും ലഹരി മരുന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് 72 ദിവസത്തോളം ഷീല സണ്ണി ജയിലില്‍ കഴിയുകയും പിന്നീട് പിടികൂടിയത് വ്യാജ ലഹരി മരുന്നാണെന്ന് തെളിഞ്ഞതോടെ അവര്ക്കെതിരെയുള്ളകേസ് ഒഴിവാക്കുകയുമായിരുന്നു.
പിന്നീട് ഷീലയുടെ ബാഗില്‍ വെളുത്ത പൊടി വച്ചിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണ ദാസാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു.
Keywords: Sheela Sunny, Fake drug case, Narayana Das, Arrest
COMMENTS