കൊച്ചി : താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി....
കൊച്ചി : താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന 6 വിദ്യാര്‍ഥികളാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റാരോപിതരായ കുട്ടികളുടെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും സെഷന്‍സ് കോടതിയും തള്ളിയതിനെ തുടര്‍ന്നാണു ഹൈക്കോടതിയിലെത്തിയത്. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകാമെന്നും ജീവനു ഭീഷണിയുണ്ടെന്നും വ്യക്തമാക്കിയാണു ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യന്‍ ജാമ്യഹര്‍ജികള്‍ തള്ളിയത്. ജാമ്യം അനുവദിച്ചാല്‍ വിദ്യാര്‍ഥികള്‍ ജില്ലയില്‍ പോലും പ്രവേശിക്കില്ലെന്ന് ഉറപ്പു നല്‍കാമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.
Key Words: Shahbaz Murder, Bail Plea
COMMENTS