SFIO report about CMRL - Exalogic sacam
കൊച്ചി: സി.എം.ആര്.എല്‍ - എക്സോലോജിക് തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സുപ്രധാന പങ്കെന്ന് എസ്.എഫ്.ഐ.ഒ കുറ്റപത്രം. എക്സോലോജിക് സി.എം.ആര്.എല്ലിന് സേവനം നല്‍കിയെന്നതിന് തെളിവില്ലെന്നും എന്നാല്‍ വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപ വീതവും എക്സാലോജിക്കിന് 3 ലക്ഷം രൂപ വീതവും സി.എം.ആര്.എല്‍ നല്‍കിയിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
വീണയും സി.എം.ആര്.എല്‍ എം.ഡി ശശിധരന് കര്‍ത്തയും കൂടി സി.എം.ആര്.എല്ലില്‍ നിന്നും 2.78 കോടി രൂപ തട്ടിയെടുത്തുവെന്നും കുറപത്രത്തില്‍ പറയുന്നുണ്ട്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഹൈക്കോടതി രണ്ടു മാസത്തേക്ക് തടഞ്ഞു വച്ചിരിക്കുകയാണ്.
Keywords: SFIO report, CMRL - Exalogic scam, Court
COMMENTS