Pope Francis funeral
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ഇന്നു ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
മാര്‍പ്പാപ്പയുടെ മരണപത്രത്തില്‍ പറഞ്ഞതിന്‍പ്രകാരമാണ് ചടങ്ങുകള്‍ നടക്കുക. തന്റെ ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നു മാത്രം എഴുതിയാല്‍ മതിയെന്നും അദ്ദേഹം അതില്‍ പറഞ്ഞിരുന്നു. അതേസമയം ബുധനാഴ്ച രാവിലെ മുതല്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും.
Keywords: Pope Francis, Vatican City, Funeral, Saturday
COMMENTS