കൊച്ചി : ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട നടന് ഷൈന്‍ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യാന്‍ പൊലീസ്. ഉച്ചകഴിഞ്ഞ് മൂന്നു മ...
കൊച്ചി : ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട നടന് ഷൈന്‍ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യാന്‍ പൊലീസ്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് ഷൈനിന്റെ പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉള്ള നോട്ടീസ് പൊലീസ് തൃശൂരിലെ ഷൈനിന്റെ വീട്ടിലെത്തി നല്‍കിയത്. ബുധനാഴ്ച രാത്രിയായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്. ഷൈനിന് എതിരെ നിലവില്‍ പൊലീസ് കേസ് എടുത്തിട്ടില്ല.
ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ടതിന്റെ കാരണമാകും ചോദ്യം ചെയ്യലില്‍ പ്രധാനമായും പൊലീസ് ഷൈനിനോട് ചോദിക്കുക.
ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം മാത്രമേ തുടര്‍നടപടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് പോലീസ് അറിയിച്ചു.
Key Words: Police, Shine Tom Chacko
COMMENTS