തിരുവനന്തപുരം: ലഹരി കേസിലും പുലിപ്പല്ല് കേസിലും റാപ്പര്‍ വേടനെതിരായ നിയമനടപടിയിലും തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങളിലും മറുപടിയുമായി മുഖ്യമ...
തിരുവനന്തപുരം: ലഹരി കേസിലും പുലിപ്പല്ല് കേസിലും റാപ്പര്‍ വേടനെതിരായ നിയമനടപടിയിലും തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങളിലും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.
ലഹരിക്കേസുകളില്‍ പിന്നാക്കമെന്നോ മുന്നാക്കമെന്നോയില്ലെന്നും ലഹരിക്കെതിരായ നടപടിയുടെ ഭാഗമാണെന്നും അത് അതുപോലെ തന്നെ ശക്തമായി തുടരുമെന്നും പിണറായി വിജയന് പറഞ്ഞു.
അതേസമയം, പുലിനഖം പോലുള്ള വിഷയങ്ങള്‍ അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും വേടന്റെ പുല്ലിപ്പല്ല് കേസിനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പുലിനഖം പോലുള്ള കാര്യങ്ങള്‍ അവധാനപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണ്. സ്വാഭാവികമായും അത് അവദാനതയോടെ കൈകാര്യം ചെയ്യുമെന്നും പിണറായി വിജയന് പറഞ്ഞു.
Key Words: Pinarayi Vijayan Vedan's Arrest
COMMENTS