ന്യൂഡല്‍ഹി : പാക്കിസ്ഥാനെതിരെ ശക്തമായ തീരുമാനങ്ങളുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജല കരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്...
ന്യൂഡല്‍ഹി : പാക്കിസ്ഥാനെതിരെ ശക്തമായ തീരുമാനങ്ങളുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജല കരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്.
അട്ടാരി ചെക്ക്പോസ്റ്റ് അടയ്ക്കാനും കേന്ദ്ര മന്ത്രി സഭാ തീരുമാനം. പാക്ക് പൗരന്മാര്ക്ക് ഇനി ഇന്ത്യയിലേക്ക് വിസ നല്‍കില്ല. ഇന്ത്യയിലുള്ള പാക്കിസ്ഥാനികള്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും ഇന്ത്യ.
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളടക്കം 28 പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച് സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ നടപടികള്‍.
പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻമാർക്ക് രാജ്യം വിടാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്.
Key Words : Pakistani Citizens, Visas, Pahalgam Terror Attack
COMMENTS