ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ഭീകരരുടെ വെടിവെപ്പിനെ അപലപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺ...
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ഭീകരരുടെ വെടിവെപ്പിനെ അപലപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം പിയും. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന് ഇരുവരും എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണ്. ജമ്മു കശ്മീരിലെ സ്ഥിതി സാധാരണനിലയിലാണെന്ന പൊള്ളയായ അവകാശവാദങ്ങൾക്ക് പകരം, ക്രൂര സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നിരപരാധികളായ ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാനും സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത് നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
Key Words: Opposition Leaders, Rahul Gandhi, Priyanka Gandhi, Kashmir Terrorist Attack
COMMENTS