ന്യൂഡൽഹി : എ ഡി എം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഫയൽ ചെയ്ത ഹർജി സുപ്രീംകോടതി തള്ളി. ...
ന്യൂഡൽഹി : എ ഡി എം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഫയൽ ചെയ്ത ഹർജി സുപ്രീംകോടതി തള്ളി.
രാജ്യത്തെ എല്ലാ കേസുകളും സിബിഐക്ക് വിടാനാവില്ല എന്നു പറഞ്ഞുകൊണ്ടാണ് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.
നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വളരെ കുറച്ചു നേരം മാത്രമാണ് കോടതി ഈ കേസിൽ വാദം കേട്ടത്.
ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിനകം തന്നെ അന്വേഷണ ഏജൻസികൾ പരിശോധിച്ചതാണെന്നും ഇനി ഈ കേസിൽ സിബിയുടെ ഇടപെടലിന്റെ ആവശ്യമില്ലെന്നുമാണ് കോടതി നിലപാട്.
മഞ്ജുഷയ്ക്കുവേണ്ടി അഭിഭാഷകരായ സുനിൽ ഫെർണാണ്ടസും രമേശ് ബാബുവും ഹാജരായി.
COMMENTS