ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ഇ ഡി കുറ്റപത്രത്തിന്റെ പേരില്‍ ബി ജെ പിക്ക് എതിരെ ഡി...
ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ഇ ഡി കുറ്റപത്രത്തിന്റെ പേരില്‍ ബി ജെ പിക്ക് എതിരെ ഡി എം കെയുടെ വിമര്‍ശനം.
ഇ ഡി നടപടി അംഗീകരിക്കാന്‍ ആവാത്തതും നാണംകെട്ട പ്രതികാര രാഷ്ട്രീയവുമാണെന്ന് ഡി എം കെ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി ആര് ബാലു പറഞ്ഞു.
വിവിധ പാര്‍ട്ടികളെ ഏകോപിപ്പിച്ച് വഖഫ് നിയമം അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് ബി ജെ പിയെ എതിര്‍ക്കുന്നതിലുള്ള പ്രതികാരമാണിത്.
നടപടിയെ ഡി എം കെയുടെ പേരില്‍ ശക്തമായി അപലപിക്കുന്നുവെന്നും ടി ആര് ബാലു പാര്‍ട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Key Words: National Herald Case, DMK, BJP , ED Chargesheet , Sonia, Rahul
COMMENTS