കോട്ടയം : ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ 2025ലെ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് രാജ്യത്ത് നാലാം സ്ഥാനം. രാജ്യ...
കോട്ടയം : ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ 2025ലെ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് രാജ്യത്ത് നാലാം സ്ഥാനം. രാജ്യത്തെ 25 മുന്‍നിര സര്‍വകലാശാലകളുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് എം ജി സര്‍വകലാശാല മാത്രമാണുള്ളത്. ഏഷ്യയില്‍ 140-ാം സ്ഥാനത്താണ്. ഏഷ്യയിലെ 853 സര്‍വകലാശാലകളെയാണ് ഇത്തവണ റാങ്കിംഗിനായി പരിഗണിച്ചത്. ഗവേഷണം, അധ്യയനം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിര്‍ണയിച്ചത്.
ചൈനയിലെ സിന്‍ഹുവ സര്‍വകലാശാലയാണ് പട്ടികയില്‍ ഒന്നാമത്. ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ വിവിധ റാങ്കിംഗുകളില്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുന്ന എം ജി സര്‍വകലാശാല 2025ലെ ആഗോള റാങ്കിംഗില്‍ 401 മുതല്‍ 400 വരെയുള്ള റാങ്ക് വിഭാഗത്തിലാണ്.
Key Words: MG University, Times Asia University Rankings
COMMENTS