കൊച്ചി : ഷൈന്‍ ടോം ചാക്കോയെ താന്‍ വെള്ളപൂശിയിട്ടില്ലെന്നും എന്നാല്‍ വിന്‍സിയുടെ പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ അങ്ങനെ പറയാന്‍ പാടില്ലാ...
കൊച്ചി : ഷൈന്‍ ടോം ചാക്കോയെ താന്‍ വെള്ളപൂശിയിട്ടില്ലെന്നും എന്നാല്‍ വിന്‍സിയുടെ പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും നടി മാല പാര്‍വതി. ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും വിന്‍സിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണത്തില്‍ മറുപടി പറയുകയായിരുന്നു നടി മാല പാര്‍വതി. സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും നടി വിശദീകരിച്ചു.
അതേസമയം, നടന് ഷൈന്‍ ടോം ചാക്കോക്കെതിരെയുള്ള വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എക്സൈസ് അനുമതി തേടിയെങ്കിലും അന്വേഷണവുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്ന് നടി വിന് സി അലോഷ്യസിന്റെ കുടുംബം അറിയിച്ചു. സിനിമയിലെ പരാതി സിനിമയില്‍ തീര്‍ക്കാമെന്നും വിന്‍സിയുടെ കുടുംബം പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകാനില്ലെന്ന് വിന്‍സി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
COMMENTS