KSRTC swift bus catches fire in Attingal
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസിന്റെ ടയറിന് തീപിടിച്ചു. ബസ് ഭാഗികമായി കത്തി നശിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് അപകടം. ആറ്റിങ്ങല്‍ മാമം പാലത്തിനു സമീപത്തുവച്ച് കണ്ണൂര്‍ - തിരുവനന്തപുരം സ്വിഫ്റ്റ് ബസാണ് കത്തി നശിച്ചത്.
അപകടസമയത്ത് ബസില്‍ 36 യാത്രക്കാര്‍ ഉണ്ടായിരുന്നു. പുക വരുന്നത് കണ്ട ഉടനെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ച് തീയണയ്ക്കുകയായിരുന്നു.
Keywords: KSRTC swift bus, Fire, Tire, Attingal
COMMENTS