Indraprastham auditoriam owner and wife found dead
കോട്ടയം: കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയും മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാതുക്കലിലെ വീട്ടിനുള്ളിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടൈത്തിയത്.
ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഇരുവരെയും രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരുടെയും മൃതദേഹങ്ങൾ മുകൾനിടയിലെ രണ്ട് മുറികളിലാണ് കണ്ടത്. കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു.
വിജയകുമാറിന്റെ തലയ്ക്ക് അടി ഏറ്റിട്ടുണ്ട്. രക്തംപുരണ്ട കോടാലിയും വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇരുവരുടെയും മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.
ഈ വീട്ടിൽ മുൻപ് ജോലിക്ക് നിന്ന അസം കാരനായ തൊഴിലാളിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മോഷണ കുറ്റത്തിന് ഇയാൾ പിടിയിലായപ്പോൾ വിജയകുമാർ വീട്ടിലെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.
ഈ വൈരാഗ്യം കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
ഇവരുടെ വീട്ടിൽ കേൾവി തകരാറുള്ള ഒരു സെക്യൂരിറ്റി ജീവനക്കാരൻ കൂടി ഉണ്ടായിരുന്നു. ഇയാൾ നാട്ടുകാർക്കൊപ്പമാണ് മരണവിവരം അറിഞ്ഞത്. ഇയാളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Keywords: Kottayam, Indraprastham auditoriam, Owner, Wife, Dead
COMMENTS