ന്യൂയോര്‍ക്ക് : പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്കിപ്പുറം പാക്കിസ്ഥാനെ 'തെമ്മാടി രാഷ്ട്രം' എന്ന് വിശേഷിപ്പിച്ച് ഇന്ത്യ. തീവ്...
ന്യൂയോര്‍ക്ക് : പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്കിപ്പുറം പാക്കിസ്ഥാനെ 'തെമ്മാടി രാഷ്ട്രം' എന്ന് വിശേഷിപ്പിച്ച് ഇന്ത്യ.
തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്തതായി പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ തുറന്ന കുറ്റസമ്മതത്തിനു പിന്നാലെയാണ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ പാകിസ്ഥാനെ 'തെമ്മാടി രാഷ്ട്രം' എന്ന് വിളിച്ചത്.
''അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്തതിന്റെ ചരിത്രം സമ്മതിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നത് ലോകം മുഴുവന്‍ കേട്ടു. ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല, കൂടാതെ ആഗോള ഭീകരതയ്ക്ക് ഇന്ധനം നല്‍കുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാഷ്ട്രമായി പാകിസ്ഥാനെ തുറന്നുകാട്ടുന്നു. ലോകത്തിന് ഇനി കണ്ണടയ്ക്കാന്‍ കഴിയില്ല,''- ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജ്ന പട്ടേല്‍ തിങ്കളാഴ്ച അഭിപ്രായപ്പെട്ടു.
ഭീകരവാദത്തിന് ഇരകളായവര്‍ക്കു സുരക്ഷിതമായ സാഹചര്യം ഒരുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വിക്ടിംസ് ഓഫ് ടെററിസം അസോസിയേഷന് നെറ്റ്വര്‍ക്കിന്റെ രൂപീകരണവേളയിലായിരുന്നു പാക്കിസ്ഥാനെതിരെ യോജ്ന പട്ടേല്‍ ഇത്തരത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
Key Words: India, Pakistan, Rogue State, United Nations
COMMENTS