Gold price today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന് 72120 രൂപയും ഗ്രാമിന് 9015 രൂപയുമായി. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണ്ണവില 70,000 കടന്നത്.
തുടര്‍ന്ന് കഴിഞ്ഞ ദിവസം 71,000 കടക്കുകയും ഇന്ന് 72,000 കടക്കുകയുമായിരുന്നു. ഇതോടെ മൂന്നു ദിവസം തുടര്‍ച്ചയായി 1800 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണ്ണത്തിന് ഉണ്ടായത്.
ട്രംപിന്റെ താരിഫ് യുദ്ധം കാരണമുള്ള അനിശ്ചിതത്വവും പണപ്പെരുപ്പ സാധ്യതയുമാണ് സ്വര്‍ണ്ണവില വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.
Keywords: Gold, Price, Kerala, Today, Increase
COMMENTS