വാഷിങ്ടന്‍ : കത്തി കാണിച്ച് ഭീഷണി മുഴക്കി വിമാനം റാഞ്ചാന്‍ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികന് വെടിവച്ച് കൊലപ്പെടുത്തി. ബെലീസില്‍ ചെറിയ ...
വാഷിങ്ടന്‍ : കത്തി കാണിച്ച് ഭീഷണി മുഴക്കി വിമാനം റാഞ്ചാന്‍ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികന് വെടിവച്ച് കൊലപ്പെടുത്തി. ബെലീസില്‍ ചെറിയ ട്രോപ്പിക് എയര്‍ വിമാനമാണ് റാഞ്ചാന്‍ ശ്രമം നടന്നത്.
സാന്‍ പെഡ്രോയിലേക്കു പോയ വിമാനത്തില്‍ ആകാശത്തു വച്ചാണ് സംഭവം നടന്നത്. 49കാരനായ പ്രതി യാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മൂന്നു യാത്രക്കാര്‍ക്ക് പരുക്കേറ്റു. യുഎസ് പൗരനായ അകിന്യേല സാവ ടെയ്ലര് ആണ് വിമാനത്തില്‍ പരിഭ്രാന്തി പടര്‍ത്തിയതെന്ന് ബെലീസ് പൊലീസ് കമ്മിഷണര്‍ ചെസ്റ്റര്‍ വില്യംസ് പറഞ്ഞു. ടെയ്ലറെ വെടിവച്ച യാത്രക്കാരനെ കമ്മിഷണര്‍ ചെസ്റ്റര്‍ വില്യംസ് പ്രശംസിച്ചു. ഹീറോയെന്ന് വിളിച്ച് അഭിനന്ദിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വിമാനം രാജ്യത്തിനു പുറത്തേക്ക് പറത്താനാണ് അക്രമി ആവശ്യപ്പെട്ടത്. ഇയാള്‍ എന്തിനാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല.
COMMENTS