കശ്മീരി വേഷത്തില്‍ എകെ 47 തോക്കുമായി ഭീകരന്‍, ആദ്യ ചിത്രം പുറത്ത്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരരില്‍ ഒരാള്‍ കൈയില്‍ എകെ 47 തോക്കുമായി നില്‍ക്കുന്...


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരരില്‍ ഒരാള്‍ കൈയില്‍ എകെ 47 തോക്കുമായി നില്‍ക്കുന്ന ചിത്രം പുറത്തുവന്നു. 'മിനി സ്വിറ്റ്സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന ബൈസരന്‍ പുല്‍മേട്ടില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് നടന്ന മാരകമായ ആക്രമണത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

കശ്മീരി വേഷത്തില്‍ തന്നെയാണ് ഇയാള്‍. തോക്കുമായി മുന്നിലേക്ക് ഓടുന്ന ഭികരന്റെ ചിത്രമാണ് പുറത്തുവന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സുരക്ഷാ സേന ഊര്‍ജിതമാക്കിയിട്ടുണ്ട്.

വെടിവച്ച് ആളുകളെ പരിഭ്രാന്തരാക്കി തുറന്ന പ്രദേശത്തേയ്‌ക്കെത്തിക്കുകയായിരുന്നു. ഇതിനു ശേഷം പുരുഷന്മാരെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനോ ഒളിക്കാനോ ഇടമില്ലാത്ത സ്ഥലത്തായിരുന്നു ആക്രമണം. പ്രദേശത്താകെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ത്രീകള്‍ സാഹയത്തിനായി നിലവിളിക്കുകയായിരുന്നു. സഹായത്തിന് ആദ്യം ഓടിയെത്തിയതും നാട്ടുകാരായിരുന്നു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാവിലെ ഉന്നത തല യോഗം വിളിച്ചു. ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി.

ഇന്ത്യയുടെ തിരിച്ചടി എങ്ങനെയായിരിക്കുമെന്നു ലോകം ആശങ്കയോടെ കാത്തിരിക്കുകയാണ്. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവുര്‍ റാണയെ ഇന്ത്യയ്ക്കു അമേരിക്ക വിട്ടുകൊടുക്കുകയും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്യുന്ന സമയം തന്നെ ഭീകരര്‍ ആക്രമണത്തിനു തിരഞ്ഞെടുത്തതും ശ്രദ്ധേയമാണ്. 

Helplines for assistance on Pahalgam terror attack:

Emergency Control Room - Srinagar:

0194-2457543, 0194-2483651

Adil Fareed, ADC Srinagar - 7006058623

24/7 Tourist Help Desk - Police Control Room, Anantnag

9596777669 | 01932-225870

WhatsApp: 9419051940

Helplines by Jammu and Kashmir Tourist Department:

Please contact the following numbers for any assistance and information:

8899931010

8899941010

99066 63868 (Nissar Asst Director Tourism )

99069 06115 (Mudassir Tourist Officer)

Summary: A picture has emerged of one of the terrorists who opened fire on tourists in Jammu and Kashmir holding an AK-47. At least 26 people lost their lives in the deadly attack that took place at 2:30 pm on Tuesday in Baisaran meadow, known as 'Mini Switzerland'.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,442,Cinema,1294,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,6392,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,14575,Kochi.,2,Latest News,3,lifestyle,259,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2115,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,294,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,542,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1032,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1533,
ltr
item
www.vyganews.com: കശ്മീരി വേഷത്തില്‍ എകെ 47 തോക്കുമായി ഭീകരന്‍, ആദ്യ ചിത്രം പുറത്ത്
കശ്മീരി വേഷത്തില്‍ എകെ 47 തോക്കുമായി ഭീകരന്‍, ആദ്യ ചിത്രം പുറത്ത്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAB7RerWgv2egc9cOWhyshPFRdEYKO98hWPxOHK3guan1Vyzvu0F_dAWazgZk8wWfDdZwVse5d8DUr5ckUJFSrgfw28S0543yjYqvsn7kfS4D8tCG2O0e3Idm6-I5fW5ccRrBQd5W89xizKwFCJQ9-_Qrhhc-j1lrFt3BT4fR7uS9axr3x-QloEtzzhi4/s320/Pahalgam%20killing1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAB7RerWgv2egc9cOWhyshPFRdEYKO98hWPxOHK3guan1Vyzvu0F_dAWazgZk8wWfDdZwVse5d8DUr5ckUJFSrgfw28S0543yjYqvsn7kfS4D8tCG2O0e3Idm6-I5fW5ccRrBQd5W89xizKwFCJQ9-_Qrhhc-j1lrFt3BT4fR7uS9axr3x-QloEtzzhi4/s72-c/Pahalgam%20killing1.jpg
www.vyganews.com
https://www.vyganews.com/2025/04/first-picture-pahalgam-terrorist-emerged.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/04/first-picture-pahalgam-terrorist-emerged.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy