Explosion near Sobha Surendran's house
തൃശൂര്‍: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിനു സമീപത്ത് സ്ഫോടനവസ്തു എറിഞ്ഞു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ നാലുപേരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
ശോഭ സുരേന്ദ്രന്റെ അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള വീടിന് സമീപത്ത് വലിയ ശബ്ദത്തോടെ സ്ഫോടന വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയത്ത് ശോഭ സുരേന്ദ്രന് വീട്ടിലുണ്ടായിരുന്നു. ഇതോടെ ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് പൊലീസ് സംരക്ഷണം നല്കാന് നിര്‍ദ്ദേശം നല്കി.
അതേസമയം ആക്രമണം തനിക്കുനേരെ തന്നെയായിരുന്നെന്ന് ശോഭ സുരേന്ദ്രന് വ്യക്തമാക്കി. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും സ്ഥലത്ത് ഇല്ലായിരുന്നെന്നും താന്‍ കശ്മീരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടില്‍ പോയി വന്നതിനു ശേഷമാണ് സ്ഫോടനമുണ്ടായതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Keywords: Sobha Surendran, Explosion, House, Police
COMMENTS