The DGP has recommended to the state government that ADGP MR Ajith Kumar, who is under vigilance investigation, should be awarded President's medal
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുന്ന എഡിജിപി എം.ആര് അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ നല്‍കണമെന്ന് ഡിജിപി സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്കി.
ഐ ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശിഷ്ട സേവാ മെഡലിനുള്ള ശുപാര്‍ശ നേരത്തെ അഞ്ചുതവണ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.
രാഷ്ട്രപതിയുടെ മെഡല്‍ കിട്ടുന്നതിനായി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന് മുന്‍പ് ആക്ഷേപമുയര്‍ന്നിരുന്നു.
ഇതിനിടെ, അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള നടപടികളും പിന്നണിയില്‍ നടക്കുകയാണ്. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ അജിത് കുമാറിന് ലഭിച്ചിട്ടുണ്ട്.
വിജിലന്‍സ് അന്വേഷണം നേരിടുകയാണ് അജിത് കുമാര്‍. ഇതിനിടെയാണ് ഡിജിപി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയതിന് അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശുപാര്‍ശ ചെയ്തതും ഏതാനും ദിവസം മുമ്പായിരുന്നു. സ്വര്‍ണ്ണക്കടത്ത് ഇടപാടില്‍ പി വിജയന് ബന്ധമു ണ്ടെന്ന് അജിത് കുമാര്‍ മൊഴി കൊടുക്കുകയായിരുന്നു. ഇതില്‍, സിവില്‍, ക്രിമിനല്‍ നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാര്‍ശ എന്നതും കൗതുകകരമാണ്.
ഒന്നര മാസം മുന്‍പ് നല്കിയ ശുപാര്‍ശക്കത്ത് ഇപ്പോഴാണ് പുറത്തായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം വേഗത്തിലാക്കിയത്.
COMMENTS