ഒട്ടാവ: പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി കനേഡിയന്‍ ജനത പോളിംഗ് ബൂത്തിലേക്ക്. നിലവി...
ഒട്ടാവ: പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി കനേഡിയന്‍ ജനത പോളിംഗ് ബൂത്തിലേക്ക്. നിലവിലെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലെ ലിബറല്‍ പാര്‍ട്ടി ജയിച്ചു കയറിയേക്കുമെന്നാണ് ഭൂരിപക്ഷ സര്‍വേകളും പറയുന്നത്. പ്രതിപക്ഷ നേതാവ് പിയര്‍ പോളിയേവിന്റെ നേതൃത്വത്തിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാണ് ജനപിന്തുണ കൂടുതലന്നും ചില സര്‍വേ ഫലങ്ങളുണ്ട്. ഇന്ത്യന്‍ സമയം നാളെ രാവിലെയോടെ ഫലസൂചനകള്‍ വന്നുതുടങ്ങും.
സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുന്‍ ഗവര്‍ണറുമാണ് കാര്‍ണി. ജസ്റ്റിന് ട്രൂഡോ രാജിവച്ചതിനെ തുടര്‍ന്ന് ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്ക് കാര്‍ണി മാര്‍ച്ച് 14നാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
Key Words: Canada Election, PM Mark Carney
COMMENTS