Bollywood actor drowns in Krishna river
മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് നടന് കൃഷ്ണ നദിയില്‍ മുങ്ങി മരിച്ചു. നടന് സൗരഭ് ശര്‍മ (26) ആണ് മുങ്ങി മരിച്ചത്.
നടന് റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനാകുന്ന മറാഠാ ചക്രവര്‍ത്തി ശിവാജിയുടെ കഥ പറയുന്ന ചിത്രത്തില്‍ ഡാന്‍സറുടെ കഥാപാത്രമായിരുന്നു സൗരഭ് ചെയ്തിരുന്നത്.
ചിത്രീകരണത്തിനിടെ മേക്കപ്പ് കഴുകി കളയാന്‍ കൃഷ്ണ നദിയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
രണ്ടു ദിവസത്തോളമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Bollywood, Dancer, River, Accident, Death
COMMENTS