Bilawal Bhutto is against India
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ ഭീഷണി സ്വരവുമായി പാകിസ്താന് നേതാവ് ബിലാവല്‍ ഭൂട്ടോ. സിന്ധു നദീജലവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ തീരുമാനമാണ് പാകിസ്താനെ ചൊടിപ്പിക്കുന്നത്.
സിന്ധു നദി പാകിസ്താന്റേതാണെന്നും തങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ നിങ്ങളുടെ രക്തമൊഴുക്കുമെന്നുമാണ് പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്മാന് ബിലാവല്‍ ഭൂട്ടോയുടെ ഭീഷണി.
ആഭ്യന്തര സുരക്ഷാ വീഴ്ച മറച്ചുവയ്ക്കാന്‍ ഇന്ത്യ പാകിസ്താനെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും ബിലാവല്‍ പറഞ്ഞു. അതേസമയം ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കിനെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു.
Keywords: India, Pakistan, Sindhu River, Bilawal Bhutto
COMMENTS