ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ്രിവാള് വിവാഹിതയായി. ഐഐടി ഡല്‍ഹിയിലെ സഹപാഠിയായിരുന്ന സംഭവ് ജെയിനാണ് വരന്. ഡല്‍ഹിയിലെ...
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ്രിവാള് വിവാഹിതയായി. ഐഐടി ഡല്‍ഹിയിലെ സഹപാഠിയായിരുന്ന സംഭവ് ജെയിനാണ് വരന്. ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ കപൂര്‍ത്തല ഹൗസില്‍ വെച്ചായിരുന്നു വിവാഹം നടന്നത്, മുമ്ബ് കപൂര്‍ത്തല മഹാരാജാവിന്റെ ഉടമസ്ഥതയിലുള്ള ഒരു ചരിത്ര സ്ഥലമായിരുന്നു അത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ എന്നിവരുള്‍പ്പെടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
അരവിന്ദിന്റെയും സുനിത കെജ്രിവാളിന്റെയും മൂത്ത മകളാണ് ഹര്‍ഷിത. രണ്ടാമത്തെ കുട്ടി പുല്കിത്ഐ ഐടി ഡല്‍ഹിയില്‍ പഠിക്കുന്നു.
ഹര്‍ഷിത 2018 ല്‍ ഐഐടി ഡല്‍ഹിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി. ഇവിടെ വെച്ചാണ് അവര്‍ തന്റെ ജീവിത പങ്കാളിയായ ജെയിനിനെ കണ്ടുമുട്ടിയത്.
ബിരുദം നേടിയ ശേഷം, ഗുരുഗ്രാമില്‍ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പില്‍ (ബിസിജി) അസോസിയേറ്റ് കണ്‍സള്‍ട്ടന്റായി ഹര്‍ഷിത തന്റെ കരിയര്‍ ആരംഭിച്ചു.അടുത്തിടെ, ഭര്‍ത്താവ് ജെയിനുമായി ചേര്‍ന്ന് 'ബേസില്‍ ഹെല്‍ത്ത്' എന്ന സ്റ്റാര്‍ട്ടപ്പ് അവര്‍ സ്ഥാപിച്ചിരുന്നു.
Key Words: Arvind Kejriwal's Daughter, Marriage
COMMENTS