തിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ആന്റണി രാജു. കെ.എസ്.ആര്.ടി.സിയുടെ വായ്പ ബാധ്യത വര്...
തിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ആന്റണി രാജു. കെ.എസ്.ആര്.ടി.സിയുടെ വായ്പ ബാധ്യത വര്‍ധിപ്പിച്ചാണ് ശമ്പളം ഒന്നിച്ചു കൊടുക്കാന്‍ സാധിച്ചതെന്നും 50 കോടി ഓവര്‍ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് നൂറു കോടിയാക്കി മാറ്റിയെന്നും മുന്‍ ഗതാഗതമന്ത്രി ആരോപിച്ചു.
കെ എസ് ആര് ടി സിക്ക് ഇപ്പോഴുള്ളത് താല്‍ക്കാലിക മുക്തിശാന്തി മാത്രമാണ്. വായ്പ ബാധ്യത വര്‍ധിച്ചത് കെ എസ് ആര് ടിസിക്ക് അമിതഭാരമാകും. നിലവില്‍ കെ എസ് ആര് ടി സിയില്‍ പുതിയ പദ്ധതികളില്ല. ഇപ്പോള്‍ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താന്‍ തുടങ്ങി വെച്ചതാണെന്നും കെ എസ് ആര് ടി സിയെ നിലനിര്‍ത്തുന്നത് ആ വരുമാനമാണെന്നും ആന്റണി രാജു അവകാശപ്പെട്ടു.
Key Words: Antony Raju, Ganesh Kumar; KSRTC,
COMMENTS