Alappuzha hybrid ganga case
ആലപ്പുഴ: മയക്കുമരുന്നു കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, മോഡല്‍ സൗമ്യ എന്നിവര്‍ ചോദ്യംചെയ്യലിന് ഹാജരായി. രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയകേസില്‍ മൊഴി നല്‍കാനാണ് ഇവര്‍ ആലപ്പുഴ എക്സൈസ് കമ്മീഷണര്‍ എസ്.അശോക് കുമാറിനു മുന്നില്‍ ഹാജരായത്. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.
നടന് ഷൈന്‍ ടോം ചാക്കോ ബംഗളൂരുവിലെ ലഹരി വിമുക്ത കേന്ദ്രത്തിന് നിന്നുമാണ് മൊഴി നല്കാന് ഹാജരായത്. ഇയാള്‍ ഇവിടെ ചികിത്സയിലാണ്. ഹൈബ്രിഡ് കഞ്ചാവ് കേസ് ഒന്നാം പ്രതി തസ്ലിമയുമായുള്ള ബന്ധമാണ് ഇവരെ കുടുക്കിയത്.
മാത്രമല്ല മറ്റൊരു കഞ്ചാവ് കേസില്‍ പിടിയിലായ ഷൈന്‍ ടോം ചാക്കോ ആലപ്പുഴയിലെ കഞ്ചാവ് കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും വിവരമുണ്ട്.
അതേസമയം കേസില്‍ റിയാലിറ്റി ഷോ വിജയിയായ ജിന്റോ, സിനിമ നിര്‍മ്മാതാവിന്റെ സഹായി ജോഷി എന്നിവര്‍ക്ക് നാളെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ഒരു പ്രമുഖ നടനുവേണ്ടിയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Keywords: Hybrid ganga case, Shine Tom Chacko, Sreenath Bhasi, Model
COMMENTS