Again complaint against actor Shine Tom Chacko
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വീണ്ടും പരാതി. ഒരു പുതുമുഖ നടിയാണ് `സൂത്രവാക്യം' സിനിമയുടെ സെറ്റില്‍ വച്ച് ഷൈനില്‍ നിന്ന് തനിക്കും മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തിയിരിക്കുന്നത്. സെറ്റില്‍ വച്ച് നിരന്തര ലൈംഗിക ചുവയോടുള്ള സംസാരവും മോശമായ രീതിയിലുള്ള പെരുമാറ്റവും ഉണ്ടായതായാണ് നടി അപര്‍ണ ജോണ്‍സ് വെളിപ്പെടുത്തിയത്.
നടി വിന് സി അലോഷ്യസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വന്‍ വിവാദമുണ്ടായതിനു പിന്നാലെയാണ് ഇപ്പോള്‍ അപര്‍ണയും നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഷൈന്‍ സംസാരിക്കുമ്പോള്‍ വെളുത്ത പൊടി വായില്‍ നിന്നും വീഴുന്നുണ്ടായിരുന്നതായും വ്യത്യസ്തമായ രീതിയിലാണ് സംസാരിച്ചിരുന്നതെന്നും നടി പറയുന്നു. നടന് എങ്ങനെ പ്രതികരിക്കുമെന്ന പേടിയിലാണ് ഇതുവരെ നിശബ്ദത പാലിച്ചിരുന്നതെന്നും നടി പറയുന്നു.
Keywords: Shine Tom Chacko, Actress, Complaint, Drug
COMMENTS