സ്വന്തം ലേഖകന്‍ കൊച്ചി: തന്നെ തിരഞ്ഞു നടക്കുന്ന പൊലീസിനെ ഉള്‍പ്പെടെ കളിയാക്കിക്കൊണ്ട് കക്കൂസില്‍ നിന്നു പുറത്തിറങ്ങുന്ന വീഡിയോ പങ്കുവച്ച് നട...
സ്വന്തം ലേഖകന്‍
കൊച്ചി: തന്നെ തിരഞ്ഞു നടക്കുന്ന പൊലീസിനെ ഉള്‍പ്പെടെ കളിയാക്കിക്കൊണ്ട് കക്കൂസില്‍ നിന്നു പുറത്തിറങ്ങുന്ന വീഡിയോ പങ്കുവച്ച് നടന് ഷൈന്‍ ടോം ചാക്കോ. കക്കൂസിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ നടന് പങ്കുവച്ചിരിക്കുന്നത്.
ഷൈന്‍ ടോം ചാക്കോ എവിടെയെന്നു ചോദിക്കുന്നവര്‍ക്ക് ഇതാ എക്സ്ക്ളൂസിവ് ഫുട്ടേജ്. അല്ലാതെ എന്തു പറയാനാണ് എന്നാണ് നടന് ഇന്‍സ്റ്റാ പോസ്റ്റില്‍ ചോദിക്കുന്നത്.
ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ ഷൈന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലേക്ക് മയക്കുമരുന്ന വിരുദ്ധ സ്ക്വാഡ് എത്തിയിരുന്നു. പൊലീസിനെ കണ്ട് ഭയന്ന് മൂന്നാം നിലയിലെ മുറിയില്‍ നിന്നു ജനല്‍ വഴി ചാടി രക്ഷപ്പെട്ട് ഷൈന്‍ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
ഇതിനു ശേഷം പൊലീസ് നടനെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് തന്നെ തിരയുന്നവരെയെല്ലാം ഇളിഭ്യരാക്കി നടന് പുതിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഷൈനിനു വേണ്ടി അന്വേഷണം തുടരുകയാണ്. പരിശോധനയ്ക്കിടെ നടന് ഓടി രക്ഷപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനായി നടനെ നോട്ടീസ് നല്കി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
Summary: Actor Shine Tom Chacko shared a video of himself coming out of the toilet making fun of the police who were searching for him. The actor has shared a video on Instagram of him running to the toilet and coming back.
COMMENTS