Actor Shine Tom Chacko arrested under NDPS act
കൊച്ചി: ലഹരി കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. അച്ഛനും അമ്മയും ജാമ്യം നിന്നാണ് ഷൈനെ മോചിപ്പിച്ചത്. 21 ന് വീണ്ടും ഹാജരാകണമെന്നു നടനോടു പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ സുല്‍ത്താനയുമായി അടുപ്പമുണ്ടെന്നും അവരെ നിരന്തരം വിളിക്കാറുണ്ടെന്നും ലഹരി ഇടപാടുണ്ടെന്നും ഷൈന്‍ പൊലീസിനോടു സമ്മതിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആലപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്നു രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതിയാണ് സുല്‍ത്താന.
ലഹരി ഉപയോഗം കൂടിയപ്പോള്‍ അച്ഛന് ഇടപെട്ട് കൂത്താട്ടുകുളത്തെ ലഹരി മോചന കേന്ദ്രത്തിലാക്കിയെന്നും നടന് പൊലീസിനോടു പറഞ്ഞു. ഏതാനും ദിവസം അവിടെ കഴിഞ്ഞ ശേഷം അവിടെനിന്നു ചാടിപ്പോവുകയായിരുന്നുവെന്നു ഷൈന്‍ പൊലീസിനോടു പറഞ്ഞതായാണ് അറിയുന്നത്.
രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ചു
ചോദ്യം ചെയ്യലില്‍ ഡാന്‍സാഫ് സംഘം ഹോട്ടലില്‍ അന്വേഷിച്ചെത്തിയ മയക്കുമരുന്ന് ഇടനിലക്കാരന് സജീറിനെ അറിയാമെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുമുണ്ട്. അതേസമയം ഇയാളുടെ മൊഴി പരസ്പര വിരുദ്ധമാണെന്ന് പൊലീസ് അറിയിച്ചു.
നടി വിന്‍സിക്ക് ഈഗോയെന്ന് ഷൈന്‍
നടി വിന്‍സി അലോഷ്യസ് തനിക്കെതിരേ പരാതി നല്‍കിയത് ഈഗോ നിമിത്തമാണെന്നാണ് ഷൈന്‍ പൊലീസിനോടു പറഞ്ഞത്.വിന്‍സി കുടുംബ സുഹൃത്താണെന്നു താന്‍ അപമര്യാദയായി പെരുമാറിയെന്ന് സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ശരിവയ്ക്കില്ലെന്നും അവരോട് വിളിച്ചു ചോദിക്കൂ എന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റില്‍ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും മൊഴി നല്കി.
മയക്കു മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ഉത്തമ വിശ്വാസമെന്ന് എഫ് ഐ ആര്
ഹോലില്‍ നിന്ന് കഴിഞ്ഞ ദിവസം ഷൈന്‍ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബിഎന്‍എസ് 238 പ്രകാരം തെളിവു നശിപ്പിക്കല്‍ കുറ്റം ഷൈനിനെതിരെ ചുമത്തിയിട്ടുണ്ട്. എന്‍ഡിപിഎസ് 27 (ബി), എഡിപിഎസ് 29 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഷൈന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ഉത്തമ വിശ്വാസം വന്നുവെന്നും എഫ്ഐആറിലുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മുര്‍ഷിന്‍ എന്ന വ്യക്തിയുമായി ഹോട്ടല്‍ മുറിയില്‍ എത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു.
Keywords: Shine Tom Chacko, Arrest, NDPS act
COMMENTS