ന്യൂഡൽഹി: ഇറാനിൽ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. പൊട്ടിത്തെറിയില്‍ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റെന്നാണ് നിഗമനം....
ന്യൂഡൽഹി: ഇറാനിൽ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. പൊട്ടിത്തെറിയില്‍ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റെന്നാണ് നിഗമനം.
മരണ സംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും അത്യാധുനിക തുറമുഖമായ റജായി തുറമുഖത്തിലെ കണ്ടൈനറുകളാണ് പെട്ടിത്തെറിച്ചത്. ഷാഹിദ് റജായി പോര്‍ട്ട് വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്നറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
തലസ്ഥാനമായ തെഹ്റാനില്‍ നിന്ന് 1000 കിലോമീറ്ററോളം അകലെയാണ് തുറമുഖംഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍. പരിക്കേറ്റവരെ അടുത്തുള്ള മെഡിക്കല്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Key Words: Explosion, Bandar Abbas Port, Iran
COMMENTS