ഹൈദരാബാദ് : തെലുങ്ക് ചലച്ചിത്രതാരം മഹേഷ് ബാബുവിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഹൈദരാബാദ് ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാ...
ഹൈദരാബാദ് : തെലുങ്ക് ചലച്ചിത്രതാരം മഹേഷ് ബാബുവിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഹൈദരാബാദ് ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സുരാന ഗ്രൂപ്പ്, സായ് സൂര്യ ഡെവലപ്പേഴ്സ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടന് സമന്‍സ്. ഞായറാഴ്ച ഹാജരാകാനാണ് മഹേഷ് ബാബുവിനോട് ഇഡി ആവശ്യപ്പെട്ടത്
ഈ സ്ഥാപനങ്ങള്‍ നടത്തുന്ന വിവാദ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ പ്രോത്സാഹിപ്പിച്ചതിന് നടന് അന്വേഷണ പരിധിയിലാണ്. പരസ്യത്തില്‍ അഭിനയിച്ചതിന് സുരാനാ ഗ്രൂപ്പില്‍ നിന്ന് 5.5 കോടി രൂപയും സായ് സൂര്യ ഗ്രൂപ്പില്‍ നിന്ന് 5.9 കോടി രൂപയും മഹേഷ് ബാബു വാങ്ങിയതായി ഇഡി കണ്ടെത്തി.
രണ്ട് സ്ഥാപനങ്ങളും മഹേഷ് ബാബുവിന് നല്കിയ പണത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് ഇഡി അറിയിച്ചത്.
Key Words: Mahesh Babu, ED Notice
COMMENTS