തിരുവനന്തപുരം: എസ് എഫ് ഐ കേരളത്തിനെ കാർന്ന് തിന്നുന്ന മാരക വൈറസാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ലഹരി പടർത്തുന്നത...
തിരുവനന്തപുരം: എസ് എഫ് ഐ കേരളത്തിനെ കാർന്ന് തിന്നുന്ന മാരക വൈറസാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ലഹരി പടർത്തുന്നത് എസ് എഫ് ഐയും സുഡാപ്പികളുമാണെന്നും അദ്ദേഹം പറഞ്ഞു.
എസ് എഫ് ഐ പിരിച്ചുവിടുന്നതാവും സി പി എമ്മിന് നല്ലത്. കളമശ്ശേരി പോളിടെക്നിക്കലിലെ പ്രിൻസിപ്പൽ ലഹരി മാഫിയയെ രക്ഷിക്കാൻ നോക്കുകയാണ്. അദ്ദേഹത്തിന്റെ വാദങ്ങൾ ബാലിശമാണ്.
എസ് എഫ് ഐയുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പ്രിൻസിപ്പൽ പ്രവർത്തിക്കുന്നത്. കളമശ്ശേരിയിൽ നിന്നും കണ്ടെത്തിയ ലഹരിവസ്തുക്കൾ കുറച്ചു കാണിച്ച് എസ് എഫ്ഐ നേതാക്കളെ രക്ഷിക്കാനാണ് പൊലീസും ശ്രമിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Key Words : SFI, K Surendran, BJP
COMMENTS