James Cameron against Donald Trump
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായുള്ള ട്രംപിന്റെ രണ്ടാംവരവ് ഭയാനകവും മാന്യമായ എല്ലാ കാര്യങ്ങളില്‍ നിന്നുള്ള തിരിച്ചുപോക്കുമാണെന്ന് ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ഒരഭിമുഖത്തിലാണ് കാമറൂണ്‍ നയം വ്യക്തമാക്കിയത്.
ചരിത്രപരമായി അമേരിക്ക നിലകൊണ്ടത് എന്തിനുവേണ്ടിയാണോ അതില്ലെങ്കില്‍ നിലനില്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ താന്‍ ന്യൂസിലാന്റിലേക്ക് താമസം മാറുകയാണെന്നും കാമറൂണ്‍ പറഞ്ഞു.
ന്യൂസിലാന്റില്‍ അമേരിക്കയിലെ പോലെ അല്ലെന്നും അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകള്‍ പത്രത്തിന്റെ മൂന്നാമത്തെ പേജിലാണ് കൊടുക്കുന്നതെന്നും അല്ലാതെ ഒന്നാം പേജിലല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: James Cameron, Donald Trump, America, New Zealand
COMMENTS