പത്തനംതിട്ട: അഞ്ചു വര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്ന കായിക താരത്തിന്റെ പരാതിയില്‍ വീണ്ടും അറസ്റ്റ്. രാത്രി വൈകി പമ്പയില...
പത്തനംതിട്ട: അഞ്ചു വര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്ന കായിക താരത്തിന്റെ പരാതിയില്‍ വീണ്ടും അറസ്റ്റ്. രാത്രി വൈകി പമ്പയില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ ഇന്നും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്.
മൂന്നു പേരെ കൂടി പിടികൂടിയതോടെ പുതിയൊരു എഫ് ഐ ആര്‍ കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ എഫ് ഐ ആറുകളുടെ എണ്ണം എട്ടായി. അഞ്ചു വര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു.
പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിടിയിലായവരില്‍ മൂന്നു പേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാര്‍ഥി എന്നിവരും അറസ്റ്റില്‍ ആയവരിലുണ്ട്.
13 വയസ് മുതല്‍ ലൈംഗിക പീഡനത്തിനിരയായ എന്നായിരുന്നു പെണ്‍കുട്ടി സി ഡബ്ല്യു സിക്ക് നല്‍കിയ മൊഴി. ഇതില്‍ വിശദമായ അന്വേഷണം നടത്തിയ പൊലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായവരില്‍ സുബിന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചു എന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു തുടര്‍പീഡനം. ഷംനാദ് (20), അഫ്‌സല്‍ (21), ഇയാളുടെ സഹോദരന്‍ ആഷിക് (20), നിധിന്‍ പ്രസാദ് (21), അഭിനവ് (18), കാര്‍ത്തിക്ക് (18), സുധീഷ് (27), അപ്പു (നിഷാദ് 31), അരവിന്ദ് (23), അനന്ദു പ്രദീപ് (24), വിഷ്ണു (24), ദീപു പി സുരേഷ് (22), ബിനു കെ ജോസഫ് (39), അഭിലാഷ് കുമാര്‍ (19) എന്നിവരും പതിനേഴുകാരനുമാണ് ശനിയാഴ്ച അറസ്റ്റിലായത്.
Key Words: Pathanamthitta Rape Case
COMMENTS