പത്തനംതിട്ട: പത്തനംതിട്ടയില്‍ ദളിത് കായിക താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി ജനറല്‍ ആശുപത്ര...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ദളിത് കായിക താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി ജനറല്‍ ആശുപത്രിയില്‍ വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയായി. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു സംഭവം. ഇതില്‍ നാലു പ്രതികളാണുള്ളത്.
കേസില്‍ ഇതുവരെ 28 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ആകെ എഫ്ഐആറുകളുടെ എണ്ണം 29 ആയി. പത്തനംതിട്ടയ്ക്കും ഇലവുംതിട്ടയ്ക്കും പുറമേ മറ്റ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പന്തളം സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. മലയാലപ്പുഴ സ്റ്റേഷനിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പീഡനക്കേസ് അന്വേഷണത്തിന് പൊലീസിന്റെ പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഡി ഐ ജി അജിത ബീഗത്തിനാണ് മേല്‍നോട്ടച്ചുമതല. പത്തനംതിട്ട എസ്പി ഉള്‍പ്പെടെ 25 ഉദ്യോഗ്സ്ഥര്‍ പ്രത്യേക സംഘത്തിലുണ്ട്.
Key Words: Pathanamthitta Rape Case, Dalit athlete
COMMENTS