Liquor price hike in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യ വില വര്‍ദ്ധിക്കും. സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തില്‍ മദ്യനിര്‍മ്മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ വിവിധ ബ്രാന്‍ഡുകള്‍ക്കാണ് വില വര്‍ദ്ധിക്കുന്നത്.
120 കമ്പനികളാണ് സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യുന്നത്. അവയില്‍ 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് വില വര്‍ദ്ധിക്കുന്നത്. ഇതോടൊപ്പം ബെവ്‌കോയുടെ നിയന്ത്രണത്തില്‍ നിര്‍മ്മിക്കുന്ന ജവാന്‍ റമ്മിനും പത്തു രൂപ കൂടി.
Keywords: Liquor, Price, Hike, Kerala, Bevco
COMMENTS