Case against Kris Gopalakrishnan and others
ബംഗളൂരു: ഹണി ട്രാപ്പില്‍ കുടുക്കി പിരിച്ചുവിട്ടെന്ന പരാതിയില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസ്. എസ്.സി എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ ബംഗളൂരു പൊലീസ് കേസെടുത്തത്.
ഐ.ഐ.എസ്.സിയില്‍ ഫാക്കല്‍റ്റിയായിരുന്ന ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ട ദുര്‍ഗപ്പയാണ് പരാതിക്കാരന്‍. 2014 തന്നെ ഹണി ട്രാപ്പില്‍ കുടുക്കി പിരിച്ചുവിട്ടെന്നും താന്‍ ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും ഇരയായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഐ.ഐ.എസ്.സി ട്രസ്റ്റ് അംഗം കൂടിയാണ് ക്രിസ് ഗോപാലകൃഷ്ണന്‍. കേസില്‍ ക്രിസ് ഗോപാലകൃഷ്ണനെ കൂടാതെ 16 പേര്‍ കൂടി പ്രതികളാണ്. സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.
Keywords: Kris Gopalakrishnan, Case, SC ST act, Infosys
COMMENTS