കൊല്‍ക്കത്ത: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ സഹോദരീ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയ...
കൊല്‍ക്കത്ത: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ സഹോദരീ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയറുത്ത്, ശരീരം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.
ബംഗാളിലെ ടോളിഗഞ്ചിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം. കാംദേവ്പുര്‍ സ്വദേശിനി ഖദീജ ബീബി (40) മരിച്ചത്. ഖജീയുടെ ഇളയ സഹോദരിയുടെ ഭര്‍ത്താവ് അതിയുര്‍ റഹ്മാന്‍ ലസ്‌കറിനെ പൊലീസ് അറസ്റ്റുചെയ്തു. റീജെന്റ് പാര്‍ക്ക് സമീപത്തുവച്ച് വെള്ളിയാഴ്ചയാണ് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ തല പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള തടാകത്തില്‍നിന്നു യുവതിയുടെ ശരീര ഭാഗങ്ങള്‍ ശനിയാഴ്ച കണ്ടെത്തി.
സിസിടിവി ക്യാമറകളും പൊലീസ് നായയുടെയും സഹായത്തോടെയാണ് പൊലീസ് യുവതിയുടെ അവശേഷിച്ച മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.
Key words: Murder, Killed
COMMENTS