Mallu Hindu whatsapp group case
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ് ആപ് ഗ്രൂപ്പ് കേസില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണനെ രക്ഷപെടുത്തി സര്‍ക്കാര്‍. ഗോപാലകൃഷ്ണനെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി ചാര്‍ജ് മെമ്മോ.
ഗ്രൂപ്പ് ഉണ്ടാക്കിയതും പൊലീസിന് വ്യാജ പരാതി നല്‍കിയതും ഉദ്യോഗസ്ഥ പൊലീസിന് നല്‍കിയ സ്‌ക്രീന്‍ഷോട്ടും, റിപ്പോര്‍ട്ടുമൊന്നും ചാര്‍ജ് മെമ്മോയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയില്ല.
ഐ.എ.എസുകാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയില്‍ പറയുന്നത്. ഇതിലൂടെ ആരോപണങ്ങള്‍ ലഘൂകരിച്ച് ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആക്ഷേപം.
Keywords: Mallu Hindu whatsapp group case, Gopalakrishnan, Charge memo
COMMENTS